തൃശൂർ ചേർപ്പിൽവാടകവീട്ടിൽ അർധരാത്രി ഗുണ്ടാ-കവർച്ച സംഘത്തിലെ 34 പേർ ഒത്തുകൂടി; വിവരമറിഞ്ഞ് നൂറോളം പോലീസുകാർ വീടുവളഞ്ഞു, എല്ലാവരേയും പിടികൂടി. കൊലക്കേസ്, വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതികളായ ഇരുപതു പേരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. വടിവാളുകളും മുളകുപൊടിയും ഉൾപ്പെടെ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.കഴിഞ്ഞ 10 വർഷമായി തൃശൂർ ജില്ലയെ ഭീകരാന്തരീക്ഷത്തിൽ നിർത്തിയിരുന്ന കൊള്ളക്കൂട്ടായ്മയാണ് ഫെബ്രുവരി 11 ന്
അർധരാത്രി വാടക വീട്ടിൽ ഒത്തുകൂടിയത്. 34 പേരെ പൊലീസ് പിടികൂടി. കൂടുതൽ കൊള്ളക്കാർ പങ്കെടുക്കേണ്ടതായിരുന്നു എല്ലാവരുമെത്താൻ പൊലീസ് കാത്തിരുന്നെങ്കിൽ പലരും രക്ഷപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് ഓപ്പറേഷൻ നേരത്തേയാക്കിയതിനാൽ മാത്രമാണ് 34 പേരിൽ ഒതുങ്ങിയത്. സിപിഎം നടത്തിയ ബാങ്ക് തട്ടിപ്പിലൂടെ കുപ്രസിദ്ധമായ കരുവന്നൂരിലെ പുഴയുടെ അരികിലുള്ള വിജനമായ വീട്ടിലാണ് ക്രിമിനൽ സംഘം ഒത്തുകൂടിയത്. ഇവർ ഇടയ്ക്കിടെ ഒത്തുകൂടുന്നതായി തൃശൂർ റൂറൽ എസ് പി ബി.കൃഷ്ണകുമാറിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇന്നലെ രാത്രിയും ഒത്തുകൂടൽ നടന്നതായി വിവരമറിഞ്ഞ് ലഹരിവിരുദ്ധ സംഘം, വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ അങ്ങനെ നൂറോളം പേർ ചേർന്ന് വീടു വളഞ്ഞു.
ഒരാൾക്കു പോലും രക്ഷപ്പെടാൻ കഴിയാത്ത വിധം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊടകര കുഴൽപ്പണക്കേസിലെ പ്രതി മാർട്ടിൻ, ചാൾസ് ബെഞ്ചമിൻ കൊലക്കേസിലെ അനുരാജ് ഉൾപ്പെടെ ഇരുപതു പേർ ക്രിമിനലുകളാണ്
പിടിയിലായവർ. അപ്പോൾ സംഘത്തിലെ രാഷ്ട്രീയ ബന്ധം പരിഗണിച്ചാൽ എന്തു കൊണ്ട് ഇത്ര ധൈര്യത്തിൽ സമ്മേളനമൊക്കെ നടത്തിയെന്ന് വ്യക്തമാകും. പിന്നെ കേന്ദ്ര സംസ്ഥാന ഭരണകക്ഷികളുമായി ബന്ധം ആരോപിക്കപ്പെടുന്ന ഇവരൊക്കെ കഴിഞ്ഞ 5 വർഷമായി സർവ്വതന്ത്ര സ്വതന്ത്രരായി കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമെന്ന് പറയപ്പെടുന്ന തൃശൂർ പോലൊരു ജില്ലയിൽ വിലസി കഴിഞ്ഞു എന്നത് വിജയൻ്റെ ഭരണത്തിന് കീഴിൽ കേരളം എത്തിപ്പെട്ടിരിക്കുന്ന ദുരന്തം വ്യക്തമാക്കുന്നു. പിടികൂടിയ പൊലീസിനെ അഭിനന്ദിക്കാമെങ്കിലും വിജയൻ്റെ കീഴിൽ ഇതേ പൊലീസ് തന്നെയല്ലേ മുൻപും ഇവിടെ ഉണ്ടായിരുന്നതെന്ന ചോദ്യം ബാക്കിയാണ്. പിന്നെ ഈ കൊള്ള- കൊല- കവർച്ചാ - ഗുണ്ട സംഘത്തിൻ്റെ മതേതരത്വം ശ്രദ്ധേയമാണ്. പരസ്പരം പരിഹസിച്ചും വെല്ലുവിളിച്ചും കുറ്റം പറഞ്ഞും വിഭാഗീയത വിളമ്പിയും മതങ്ങളും ജാതികളും തൃശൂരിലും കേരളത്തിലാകെയും ഭ്രാന്ത് പിടിച്ച് നടക്കുമ്പോഴും ജാതി ഭേമോ മതവിദ്വേഷമോ ഇല്ലാതെ തൃശ്ശൂരിലെ കൊള്ളസംഘം എത്ര ഐക്യത്തോടും സഹോദര്യത്തോടും കൂടി ഇവിടെ മാന്യമായി കൊള്ളയും കൊലയുമായി ജീവിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം. അതും വിജയൻ 10 വർഷമായി ഭരിക്കുന്ന, സുരേഷ് ഗോപി എടുത്തോണ്ട് ഓടിയ, സാംസ്കാരിക തലസ്ഥാനത്ത് എന്നതും കൗതുകകരമാണ്. ഇനി പിടിയിലായവർ - അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ അനുരാജ് (28), വെള്ളാങ്ങല്ലൂർ വേലമ്പറമ്പിൽ വീട്ടിൽ ഷാഹിദ് (30), വെള്ളാങ്ങല്ലൂർ വിലയനാട് കൊക്കാടൻ വീട്ടിൽ മാർട്ടിൻ (28), കല്ലേറ്റുംകര വടക്കേതലക്കൽ വീട്ടിൽ ഷാഹിൻ (31), വെള്ളാങ്ങല്ലൂർ തെക്കനാത്ത് വീട്ടിൽ എഡ്വിൻ (26), നടത്തര ചിറ്റിലപ്പിള്ളി വീട്ടിൽ ഉണ്ണി റോയ് (34), മുരിയാട് വെളിയത്ത വീട്ടിൽ അയ്യപ്പദാസ് (34),
അനന്തപുരം മാണ്ടമന വീട്ടിൽ അർജുൻ (26), പുത്തൻചിറ കോളനിപ്പറമ്പിൽ വീട്ടിൽ രന്തിദീപ് (30), വെള്ളാങ്ങല്ലൂർ വാളവര വീട്ടിൽ ഹിതിൻ (25), അനന്തപുരം പഴയാറ്റിൽ വീട്ടിൽ ഹെൻറി പോൾ (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി വീട്ടിൽ അദിത്ത് (28), അനന്തപുരം നെല്ലിശ്ശേരി വീട്ടിൽ റിൻ്റോ (29), ചൂരപ്പട്ടി വീട്ടിൽ ഷിബിൻ (46), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി വീട്ടിൽ അശ്വിൻ (26), മുരിയാട് വെള്ളപ്പാടി വീട്ടിൽ സൂരജ്, 1പൊറത്തിശ്ശേരി കണ്ണകുളം വീട്ടിൽ സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരൻ വീട്ടിൽ ആൽബർട്ട് (29), കാട്ടൂർ കിഴുത്താണി കുഞ്ഞുവീട്ടിൽ വിമൽ (29), അഞ്ചേരി കച്ചപ്പിള്ളി വീട്ടിൽ സനൂപ് (36), ഇരിങ്ങാലക്കുട സോൾവെൻ്റ് കൂടക്കര വീട്ടിൽ ധനീഷ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ ബിബിൻ, അനന്തപുരം നെല്ലിപ്പറമ്പിൽ വീട്ടിൽ സന്തോഷ് (55), വെള്ളാങ്ങല്ലൂർ തരുപീടികയിൽ വീട്ടിൽ നവാസ് (29), പട്ടേപ്പാടം തൈപ്പറമ്പിൽ വീട്ടിൽ നിഖിൽ (30), വെള്ളാങ്ങല്ലൂർ പാമ്പിനേഴത്ത് വീട്ടിൽ നസീം (26), വെള്ളാങ്ങല്ലൂർ പട്ടേപ്പാടം കുരിയപ്പുള്ളി വീട്ടിൽ ഹുസൈൻ (28), വെള്ളാങ്ങല്ലൂർ വഞ്ചിപ്പുര വീട്ടിൽ ആൻസൺ (33),
അനന്തപുരം വടക്കേക്കര വീട്ടിൽ ഗോകുൽ (25), കോണത്തുകുന്ന് വേലപ്പറമ്പിൽ വീട്ടിൽ ഷാരോൺ ദാസ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ പ്രണവ് (23), പള്ളം തൊട്ടിപ്പാൾ പുതുപ്പുള്ളിപ്പറമ്പിൽ വീട്ടിൽ ഷാരോൺ പോൾസൺ (27), അനന്തപുരം വാഴേക്കാടൻ വീട്ടിൽ സുനിൽകുമാർ (48), അനന്തപുരം വാഴേക്കാടൻ വീട്ടിൽ വിജിത്ത് വിജയൻ (33).
A 34-member gang of robbers, who were taken away by Suresh Gopi, met in Thrissur, Kerala, where Vijayan is ruling. They were caught by the police.























